ഷെയര്‍ ചെയ്യുക

twitterfacebookgoogle pluslinkedinrss feedemail

2012, ഏപ്രിൽ 22, ഞായറാഴ്‌ച

ഫേസ്ബുക്ക് ടൈംലൈന്‍(Facebook Timeline) രീതി നീക്കം ചെയ്യാം

             845 മില്യണ്‍ അംഗങ്ങളുളള ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്വോര്‍കിംഗ് സൈറ്റ് ആയ ഫേസ്ബുക്ക്‌ അതിന്‍റെ രൂപത്തിലും ഭാവത്തിലും ഈ അടുത്ത കാലത്ത് നടത്തിയ ഒരു സുപ്രധാന മാറ്റമായിരുന്നു ടൈംലൈന്‍ രീതി കൊണ്ടു വന്നത്.നമ്മുടെ പോസ്റ്റുകളും അപ്ഡേറ്റുകളും ഫോട്ടോകളും വീഡിയോകളുമൊക്കെ വര്‍ഷവും മാസവും തിയ്യതിയും തിരിച്ചു ഫേസ്ബുക്ക് ടൈംലൈനില്‍ കാണാം.ജനനം,പഠനം,പഠിച്ച സ്കൂളുകള്‍,കോളേജുകള്‍,പഠിച്ച വര്‍ഷം,ജോലി ചെയ്ത സ്ഥാപനങ്ങള്‍, തുടങ്ങി ജീവിത കാലയളവില്‍ സംഭവിക്കുന്ന സംഭവങ്ങളും അനുഭവങ്ങളും എല്ലാം ക്രമാനുഗതമായി ഫേസ്ബുക്ക് ടൈംലൈനില്‍ ക്രമീകരിക്കാം.

ഇതിലൂടെ നമ്മുടെ പഴയ  പോസ്റ്റുകളൊക്കെ വളരെ എളുപ്പത്തില്‍ ചികഞ്ഞെടുക്കം എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.ചുരുക്കി പറഞ്ഞാല്‍ ഇതൊരു ഡിജിറ്റല്‍ ഡയറി ആണെന്ന് തന്നെ പറയാം.
              എന്നാല്‍ ഈ ടൈംലൈന്‍ രീതി എല്ലാവര്ക്കും അത്ര അനുയോജ്യമായി തോന്നിയില്ല.പലര്‍ക്കും തങ്ങളുടെ പ്രൊഫൈല്‍ അലങ്കോലപ്പെട്ടതുപോലെ തോന്നി.യഥാര്‍ത്ഥത്തില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ തമ്മിലുള്ള മത്സരത്തില്‍ പിടിച്ചു നില്ല്ക്കുവാനും കാലാനുസൃതമായ മാറ്റത്തിനും വേണ്ടി ഫേസ്ബുക്ക് ടൈംലൈന്‍ രീതി ഉഭാഭോക്തക്കളില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു.ഒരിക്കല്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ടൈംലൈന്‍ രീതിയിലേക്ക് മാറ്റിയവര്‍ക്ക് പഴയ രീതിയിലേക്ക് തിരിച്ചു പോകാനുള്ള അവസരം ഫേസ്ബുക്ക് നിഷേധിച്ചു.
              നിങ്ങള്‍ അബദ്ധത്തില്‍ ആണെങ്കില്‍ പോലുംടൈംലൈന്‍ രീതി തെരഞ്ഞെടുത്തവരാണെങ്കില്‍ നിങ്ങള്‍ക് ഒരിക്കലും പഴയ രീതിയിലേക്ക് തിരിച്ചു പോകാനാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം.അതിനു ഫേസ്ബുക്ക് തന്നെ വിചാരിക്കണം.
             എന്നാല്‍ ചെറിയ ഒരു വിദ്യയിലൂടെ നിങ്ങളുടെ ഗൂഗിള്‍ ക്രോം(Google chrome) വെബ്‌ ബ്രൌസറില്‍ പഴയ രീതിയില്‍ തന്നെ ഫേസ്ബുക്ക് ഉപയോഗിക്കാം.

ഗൂഗിള്‍ ക്രോമില്‍ "TimelineRemove" എന്ന ചെറിയൊരു എക്സ്റ്റന്‍ഷന്‍(extension) ഇന്‍സ്റ്റോള്‍ ചെയ്യണം.അതിനു വേണ്ടി താഴെ ക്ലിക്ക് ചെയ്യുക

TimelineRemove


ശേഷം ചിത്രത്തില്‍ കാണുന്നത് പോലെ ADD TO CHROME ബട്ടന്‍ 
ക്ലിക്ക് ചെയ്യുക.


ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ ക്രോമിന്റെ ടൂള്‍ ബാറില്‍ പുതിയ  
ഐക്കണ്‍ കൂടി കാണാവുന്നതാണ്.അതില്‍ "Status: TimeLine Remove" ഒപ്ക്ഷിയനില്‍ 
ക്ലിക്ക് ചെയ്താല്‍ ഫേസ്ബുക്ക് ടൈംലൈന്‍ നീക്കം ചെയ്യാം. ടൈംലൈന്‍ അതെ 
ഒപ്ക്ഷിയനില്‍ വീണ്ടും ക്ലിക്ക് ചെയ്‌താല്‍ മതി.




ഈ വിദ്യ പ്രയോഗിക്കുന്നതിലൂടെ നിങ്ങളുടെ വെബ്‌ ബ്രൌസറില്‍ നിന്ന് മാത്രമേ പഴയ രീതിയില്‍ കാണാന്‍ കഴിയു.മറ്റുള്ളവര്‍ക്ക് നിങ്ങളുടെ പ്രൊഫൈല്‍ ടൈം ലൈന്‍ രീതിയില്‍ മാത്രമേ കാണാന്‍ കഴിയുള്ളൂ.

ഷെയര്‍ ചെയ്യാന്‍ മറക്കരുതേ
twitterfacebookgoogle pluslinkedinrss feedemail

2012, ഏപ്രിൽ 21, ശനിയാഴ്‌ച

നിര്‍ബന്ധമായും ഓര്‍ത്തിരിക്കേണ്ട ചില വിന്‍ഡോസ്‌ കീബോര്‍ഡ്‌ ഷോര്‍ട്ട്കട്ടുകള്‍


                      മൌസിന്‍റെ കണ്ടു പിടിത്തത്തോട് കൂടി ഐടി മേഖലയില്‍ ചലനാത്മകമായ വേഗം കൈവന്നു.കമ്പ്യൂട്ടര്‍ ജോലികള്‍ വേഗത്തിലാക്കാനും അതുവഴി വിലപ്പെട്ട സമയം ലാഭിക്കാനും കഴിഞ്ഞു.എങ്കിലും മൌസിനെക്കള്‍ വേഗത്തില്‍ ചില കാര്യങ്ങള്‍ കീബോര്‍ഡിനും ചെയ്യാന്‍ കഴിയും.ചില  കീബോര്‍ഡ് ഷോര്‍ട്ട് കട്ടുകള്‍ ഓര്‍ത്തിരുന്നാല്‍ മതി.മൌസിന്‍റെ കീബോര്‍ഡിന്‍റെയും ഒരുമിച്ചുള്ള ഉപയോഗത്തിലൂടെ കമ്പ്യൂട്ടര്‍ ജോലികള്‍ കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും ചെയ്തു തീര്‍ക്കാന്‍ കഴിയും.അത്തരം ചില പ്രധാനപ്പെട്ട,നിര്‍ബന്ധമായും ഓര്‍ത്തിരിക്കേണ്ട ചില കീബോര്‍ഡ്‌ ഷോര്‍ട്ട്കട്ടുകള്‍ ഇതാ.

Ctrl + C = സെലക്ട്‌ ചെയ്ത ഐറ്റം കോപ്പി ചെയ്യാന്‍


Ctrl + X = സെലക്ട്‌ ചെയ്ത ഐറ്റം കട്ട്‌ ചെയ്യാന്‍


Ctrl + V = കോപ്പി ചെയ്തതോ കട്ട്‌ ചെയ്തതോ ആയ ഐറ്റം പേസ്റ്റ് ചെയ്യാന്‍ 


Ctrl + A = എല്ലാ ഐറ്റവും സെലക്ട്‌ ചെയ്യാന്‍ 


Ctrl + Z = ചെയ്ത പ്രവൃത്തിയില്‍ നിന്നും ഒരു സ്റ്റെപ് പിറകോട്ടു പോകാന്‍(undo)


Ctrl+Esc = സ്റ്റാര്‍ട്ട്‌ മെനു ഓപ്പണ്‍ ചെയ്യാന്‍ 


Ctrl + S = തുറന്നു വച്ചിരിക്കുന്ന ഫയലുകള്‍ സേവ് ചെയ്യാന്‍ 


Ctrl + B = ഫയലുകളിലെ സെലക്ട്‌ അക്ഷരങ്ങള്‍ക്ക് കട്ടി കൂറ്റന്‍(Sold ആക്കാന്‍)


Ctrl + U = ഫയലുകളിലെ സെലക്ട്‌ അക്ഷരങ്ങള്‍ക്ക് അടിവരയിടാന്‍(Underline)


Ctrl + F = അക്ഷരങ്ങളോ വാക്കുകളോ പ്രത്യേകം തിരഞ്ഞു പിടിക്കാന്‍(Find)


Ctrl + P = ഡോക്യുമെന്റ് പ്രിന്റ്‌ ചെയ്യാന്‍(Print)


Windows(Win) logo Key = സ്റ്റാര്‍ട്ട്‌ മെനു 


Win key + D = തുറന്നു വച്ചിരിക്കുന്ന എല്ലാ ഫയലുകളും പ്രോഗ്രാമുകളും Minimize ചെയ്യാനും Maximize ചെയ്യാനും


Win key + R = റണ്‍ കമാന്‍ഡ്‌ വിന്‍ഡോ തുറക്കാന്‍


Win key + L = കമ്പ്യൂട്ടര്‍ ലോക്ക് ചെയ്യാന്‍ 


Win key + E = My Computer വിന്‍ഡോ ഓപ്പണ്‍ ചെയ്യാന്‍


Win key + M = തുറന്നു വച്ചിരിക്കുന്ന എല്ലാ ഫയലുകളും പ്രോഗ്രാമുകളും Minimize ചെയ്യാന്‍


Win key + Shift + M = തുറന്നു വച്ചിരിക്കുന്ന എല്ലാ ഫയലുകളും പ്രോഗ്രാമുകളും  Maximize  ചെയ്യാന്‍


Win Key + F = ഫയലുകള്‍ സെര്‍ച്ച്‌ ചെയ്തെടുക്കാന്‍


Win Key + U = വിന്‍ഡോസ്‌ Utility Manager തുറക്കാന്‍


Shift + Delete = recycle bin ല്‍ എത്താതെ തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം ഡിലീറ്റ് ചെയ്യുക


Alt + F4 = തുറന്നു വച്ച പ്രവൃത്തികള്‍ ഒന്നൊന്നായി ക്ലോസ് ചെയ്യാന്‍,കമ്പ്യൂട്ടര്‍ shut down വിന്‍ഡോ കാണാന്‍


Alt + Enter = സെലക്ട്‌ ചെയ്ത ഫയലിന്റെയോ ഐക്കണിന്റെയോ Property വിന്‍ഡോ തുറക്കുന്നതിന് 


Ctrl + Alt + Delete = Task Manager ഓപ്പണ്‍ ചെയ്യുന്നതിന് 

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Hot Sonakshi Sinha, Car Price in India